LATEST
ഗവേഷണ പ്രതിഭ അഗസ്തിക്ക് വിട

തിരുവനന്തപുരം: പ്രഗത്ഭനായ ബയോ കെമിസ്ട്രി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. കെ.ടി. അഗസ്തി കുന്നേത്തേടത്തിന് (93) നാടിന്റെ യാത്രാമൊഴി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ സംസ്കാരം നടന്നു. പാലാ സ്വദേശിയാണ്.ഭാര്യ: ആലീസ് (കാരുവേലിൽ, കടപ്ലാമറ്റം കുടുംബാംഗം). മക്കൾ: തോമസ് അഗസ്റ്റിൻ (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജോസ് അഗസ്റ്റിൻ (ന്യൂസിലാന്റ്, മുൻ കൃഷി ഓഫീസർ, കേരള കൃഷി വകുപ്പ്), ഡോ. പോൾ അഗസ്റ്റിൻ (തിരുവനന്തപുരം ആർ.സി.സി.യിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മുൻ മേധാവി). മരുമക്കൾ: ജിജി (മാമ്പിള്ളി, തൃശൂർ), ഡോ. ജാസ്മിൻ (മാരേട്ട്, തിരുവനന്തപുരം), ഡോ. റെജി (ഓലിക്കൽ, ഭരണങ്ങാനം).
Source link



