LATEST

ഗണേശ് കുമാർ വിവാദം: മുഖ്യമന്ത്രിയുടെ മകൾക്കും ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി


തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതരമായ കു​റ്റം അറിഞ്ഞിട്ടും ഇരുവരും അത് മറച്ചുവച്ചെന്നാണ് ആരോപിക്കുന്നത്. ഗണേശിന്റെ ഭാഗത്തുനിന്നുണ്ടായ മോശം കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകളോടും ആർ ശ്രീലേഖയോടും പറഞ്ഞിരുന്നുവെന്ന് ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനാേൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്​റ്റ്‌മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേശ് കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ബിജെപി നേതാവ് ശ്രീലേഖയും കാര്യങ്ങൾ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല. വീണയും ശ്രീലേഖയും കു​റ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളിൽ രാജിവയ്ക്കേണ്ടെന്നാണ് ഗണേശിന്റെ തീരുമാനം. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി.


Source link

Related Articles

Back to top button