CINEMA

‘കർമ്മ  ആരെയും  വെറുതെ  വിടില്ല’;പ്രതികരണവുമായി രഞ്ജിത്തിനെതിരെ മുൻപ് പീഡന പരാതി നൽകിയ ബംഗാളി നടി


കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ പ്രതികരണവുമായി ബംഗാളി നടി. ഇവർ മുൻപ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരുന്നു. കർമ്മ (കർമ്മം) ആരെയും വെറുതെ വിടില്ല. ചെയ്യുന്നതെല്ലാം തിരിച്ചുകിട്ടുമെന്നാണ് നടി പറഞ്ഞത്. ഒരു മാദ്ധ്യമത്തോടായിരുന്നു നടിയുടെ പ്രതികരണം. ‘രഞ്ജിത്ത് പ്രശസ്തനായ സംവിധായകനായിരിക്കാം. എന്നാൽ എനിക്കതിനെക്കുറിച്ചറിയില്ല. രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്നാണ് ഇപ്പോൾ പുറത്തുവന്ന പീഡനപരാതി തെളിയിക്കുന്നത്. അയാളൊരു ലൈംഗിക വേട്ടക്കാരനാണ്. അതിക്രമത്തെക്കുറിച്ച് പുറത്തുപറയാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്നെനിക്ക് ആരെയും അറിയില്ലായിരുന്നു. സോഷ്യൽ മീഡിയ ഇത്രത്തോളം വളർന്നിട്ടില്ലായിരുന്നു. കാലതാമസം വന്നതുകൊണ്ടാണ് എന്റെ കേസ് റദ്ദാക്കിയത്.


Source link

Back to top button