LATEST

ക്രൂഡ് ഓയിലുമായി കപ്പൽ ഗുജറാത്ത് തീരത്ത്


ന്യൂഡൽഹി: യു.എ.ഇയിലെ ഫുജൈറ തുറമുഖത്തു നിന്ന് കയറ്റിയ 80,886 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ‘ജഗ് ലാഡ്കി’ എന്ന കപ്പൽ ഇന്നലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. രാജ്യത്തെ ഇന്ധനക്ഷാമത്തിന് ഇത് ആശ്വാസമാകും. കപ്പലിന് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. തുടർന്ന് നാവിക സേനയുടെ അകമ്പടിയോടെയാണ് ഇന്ത്യൻ തീരത്തെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യൻ തീരത്തടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്. 92,712 മെട്രിക് ടൺ എൽ.പി.ജി വഹിച്ച ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കിരീടാവകാശിയുമായി


Source link

Related Articles

Back to top button