LATEST

ക്രൂഡ് ഓയിലും ഗ്യാസും മാത്രമല്ല മുടങ്ങുന്നത് ,​ ഇറാനിൽ നിന്ന് നേരിടേണ്ടി വരുന്നത് ഭയാനകമായ മറ്റൊരു ഭീഷണി,​ ലോകം നിശ്ചലമാകും


ഇസ്രയേൽ- യു.എസ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ക്രൂഡ് ഓയിലിന്റെയും പാചക വാതകത്തിന്റെയും വിതരണം തടസപ്പെട്ടതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ അനുരണനങ്ങൾ കണ്ടു തുടങ്ങി. എന്നാൽ ഇന്ധന ലഭ്യതയുടെ കാര്യത്തിൽ മാത്രമല്ല ഇറാനിൽ നിന്ന് പ്രതിസന്ധി നേരിടേണ്ടി വരിക. അതിനെക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി ഇറാനിൽ നിന്ന് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.ഹോർമുസിലെ കടലിനടിയിലൂടെ കടന്നുപോകുന്ന ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) ഇറാൻ ലക്ഷ്യം വയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ഈ ഇന്റർനെറ്റ് കേബിളുകൾക്ക് നേരെ ആക്രമണം നടത്തുമോ എന്നാണ് ആശങ്ക. ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഈ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്. ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ നേർത്ത കേബിളുകളാണ് വീഡിയോ കോളുകൾ,​ ഇമെയിലുകൾ മുതൽ ബാങ്കിംഗ് ഇടപാടുകൾക്കും എ.ഐ സേവനങ്ങൾക്കും വരെ ആവശ്യമായ ആഗോള ഇന്റർനെറ്റ് വിവരങ്ങളെല്ലാം വഹിക്കുന്നത്.


Source link

Related Articles

Back to top button