NATIIONAL

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15കാരനായ മകൻ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15കാരനായ മകൻ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ- Cristiano Ronaldo | Cristiano Ronaldo Jr | Dating | Manorama News

Read Full Article

ഓൺലൈൻ ഡെസ്‌ക്

Published: March 24, 2026 12:34 PM IST

Updated: March 24, 2026 03:08 PM IST

1 minute Read

ക്രിസ്റ്റ്യാനോ ജൂനിയർ ബ്രസീലിയൻ മോഡലുമൊന്നിച്ച്. (X/@Samsonthegoat25)

ദുബായ് ∙ ഫിഫ ലോകകപ്പ് അടുത്തിരിക്കെ പരുക്കിന്റെ പിടിയിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിലടക്കം സ്ഥാനം നഷ്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന റൊണാൾഡോയ്ക്കു ലോകകപ്പ് കളിക്കാൻ കഴിയുമോ ഇനി വ്യക്തമായിട്ടില്ല. കളിക്കുകയാണെങ്കിലും അതു താരത്തിന്റെ അവസാന ലോകകപ്പായിരിക്കും. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കൂടുതൽ ചർച്ച റൊണാൾഡോയെക്കുറിച്ചല്ല, മറിച്ച് താരത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചാണ്.

പതിനഞ്ചു വസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയറിനെ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർ ഡേറ്റിങ്ങിലാണെന്ന തരത്തിൽ ഗോസിപ്പ് പരന്നത്. ദുബായിൽ വച്ചാണ് ഇവർ കണ്ടമുട്ടിയതെന്നും പറയപ്പെടുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോർട്ട്. 15 വയസ്സ് മാത്രമുള്ള ക്രിസ്റ്റ്യാനോ ജൂനിയർ, ഇരുപത്തേഴുകാരിയുമായി ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അവിശ്വസനീയവും അനുചിതവുമാണ്.

Cristiano Ronaldo Jr. is reportedly dating a 27-year-old Brazilian model. According to rumors, they met at a restaurant in Dubai, where Ronaldo Jr. made a bold move shooting his shot confidently, leaving her unable to resist and she claimed she’s a big supporter of Cristiano Jr.… pic.twitter.com/UhQhpN3p14— SAMSON👑🐐 (@Samsonthegoat25) March 23, 2026

മുൻപ് നൽകിയ അഭിമുഖങ്ങളിലും താൻ ആരുമായും പ്രണയത്തിലല്ലെന്ന് ക്രിസ്റ്റ്യാനോ ജൂനിയർ വ്യക്തമാക്കിയിട്ടുണ്ട്. റൊണോൾഡോയുടെ പങ്കാളിയായ ജോർജീന റോഡ്രീഗ്സിന്റെ ഷോയായ ‘ഐ ആം ജോർജീന’ എന്ന പരിപാടിയിൽ ക്രിസ്റ്റ്യനോ ജൂനിയർ തന്റെ സുഹൃത്തുക്കളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അവയെല്ലാം വെറും സൗഹൃദങ്ങൾ മാത്രമായിരുന്നെന്നും താരം വ്യക്തമാക്കുന്നുണ്ട്. മുൻ ബാഴ്‌സിലോന സ്ട്രൈക്കർ ലൂയിസ് സുവാരസിന്റെ മകളായ ഡെൽഫിന സുവാരസുമായി ചേർത്തും അഭ്യഹങ്ങളുണ്ടായിരുന്നു. ക്രിസ്റ്റ്യനോ ജൂനിയറും ഡെൽഫിനയും സമപ്രായക്കാരാണ്. എങ്കിലും ഇവർ ഡേറ്റ് ചെയ്തതിന് യാതൊരു തെളിവുമില്ല. ഇപ്പോൾ, ബ്രസീലിയൻ മോഡലുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പും സമാനരീതിയിലുള്ളതാണ്.
2010 ജൂൺ 17ന് യുഎസിലെ കലിഫോർണിയയിലാണ് ക്രിസ്റ്റ്യാനോ ജൂനിയറുടെ ജനനം. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ജൈവിക മാതാവ് ആരാണെന്നത് ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ‌ കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മകന്റെ പൂർണ്ണ സംരക്ഷണം തനിക്കാണെന്നും റൊണാൾഡോ വ്യക്തമാക്കിയിരുന്നു. റൊണോൾഡോയുടെ പങ്കാളിയായ ജോർജീന റോഡ്രീഗ്സാണ് ജൂനിയറുടെ വളർത്തമ്മ. കഴിഞ്ഞ വർഷം, പോർച്ചുഗൽ അണ്ടർ 16 ഫുട്ബോൾ ടീമി‍ൽ അരങ്ങേറിയ ക്രിസ്റ്റ്യാനോ ജൂനിയർ, സൗദി ക്ലബായ അൽ നസർ യൂത്ത് അക്കാദമിയിലും കളിക്കുന്നുണ്ട്.

English Summary:
Cristiano Ronaldo Jr dating rumors are circulating online, with speculation linking the 15-year-old to a 27-year-old Brazilian model. These unsubstantiated reports have gained traction on social media despite Junior Ronaldo previously stating he is not in any romantic relationships.

312mb1j345vdc3uot76hghte10 30ncoqigpnagtnnj9k2nur26qe-list 6ls01hvqcu51394ibapac9152b-list mo-sports-football-cristianoronaldo mo-entertainment-common-gossipnews




Source link

Related Articles

Back to top button