LATEST

ക്യാപ്റ്റൻ പിണറായി തന്നെ; പി.ബിയിൽ തീരുമാനം ,​ മാർച്ച് 7നകം സ്ഥാനാർത്ഥിപ്പട്ടിക


ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം.ധർമ്മടത്ത് അടക്കം സ്ഥാനാ‌ർത്ഥി ആരാകുമെന്ന് ഒരാഴ്ചയ്‌ക്കകം സംസ്ഥാനത്ത് തീരുമാനിക്കും.രണ്ടുടേം വ്യവസ്ഥയിലെ ഇളവ് സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനിക്കും. പാർട്ടിക്ക് ചില തത്വങ്ങളുണ്ടെങ്കിലും അതിനു ഇളവുകളുമുണ്ടെന്ന് ബേബി വിശദീകരിച്ചു. പാർട്ടിക്ക് ഗുണകരമാവുന്ന ചില സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളിൽ പുനഃപരിശോധന ആവശ്യമായി വരും. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ മത്സരിക്കുമോയെന്നതും സംസ്ഥാനത്താണ് തീരുമാനിക്കേണ്ടതെന്ന് ബേബി വ്യക്തമാക്കി.


Source link

Related Articles

Back to top button