കോടതിയും കേസും വേണ്ട, വിവാഹമോചനക്കേസിൽ ട്വിസ്റ്റ്; ഭാര്യയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശവുമായി നടൻ വിജയ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ നടൻ ശ്രമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന സൂചനകൾ. ഇതിനായി സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ ഒരുക്കമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. നടന് മറ്റൊരു നടപടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞ ദിവസം തൃഷയോടൊപ്പം ഒരുമിച്ച് വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.
Source link


