CINEMA

‘കോടതിയിൽ പോകേണ്ടി വന്നു,​ വിവാഹത്തോട് ഇപ്പോൾ ഭയമാണ്’; വേർപിരിയലിനെക്കുറിച്ച് അപ്‌സര പറഞ്ഞത്


മലയാളികൾക്ക് സുപരിചിതയായ സീരിയൽ നടിയാണ് അപ്‌സര. മോഹൻലാൽ അവതാരകനായെത്തിയ ബി‌ഗ്ബോസിൽ മത്സരാർത്ഥിയായും അപ്‌സര പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. നടനും സംവിധായകനുമായ ആൽബി ഫ്രാൻസിസാണ് അപ്‌സരയുടെ ഭർത്താവ്. ഇവരുടെ വിവാഹം വലിയ ആഘോഷത്തോടെയാണ് നടന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി അപ്‌സരയും ആൽബിയും വേർപിരിഞ്ഞെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താരം ഒരു യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ‘ജീവിതത്തിൽ എന്നെ ചതിച്ചവർക്ക് രണ്ടാമതൊരു അവസരം കൊടുക്കില്ല. അവരോടുള്ള വെറുപ്പ് കാരണമല്ല. പേടി കൊണ്ടാണ്. വിവാഹമോചനത്തിനായി നാം ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും സുഖവും സമാധാനവും തരില്ല. അടുത്തിടെ എനിക്ക് ഒരു കാര്യത്തിനായി കോടതിയിൽ പോകേണ്ടി വന്നു. കുറേയാളുകൾ എന്നെ വല്ലാതെ നോക്കുകയാണ്. ഞാൻ എന്തിനാണ് കോടതിയിൽ പോയതെന്ന കാര്യം അവർക്കറിയില്ല. ഒരിക്കലും ഒരാളെ കണ്ട് ഇഷ്ടപ്പെട്ട് അപ്പോഴുണ്ടാകുന്ന വിശ്വാസത്തിന്റെ പുറത്ത് വിവാഹം കഴിക്കരുത്. കുറച്ചുനാൾ അവരുമായി ഒരുമിച്ച് ജീവിച്ചതിനുശേഷം മാത്രം വിവാഹം എന്നതിലേക്ക് കടക്കണമെന്നാണ് എന്റെ അഭിപ്രായം.


Source link

Related Articles

Check Also
Close
Back to top button