LATEST
കോടതി ഉത്തരവുകളിലെ ധനകാര്യ വകുപ്പിന്റെ എതിർപ്പ്: മറികടക്കാൻ നാലംഗ വിദഗ്ദ്ധ സമിതി

തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ ധനകാര്യ വകുപ്പിന്റെ എതിർപ്പ് മറികടക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഭരണ പരിഷ്കാര വകുപ്പ് നാലംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.നിയമനം, ആനുകൂല്യ വിതരണം, സ്ഥലമേറ്റെടുപ്പ്, പെൻഷൻ, ശമ്പളം തുടങ്ങിയ വിഷയങ്ങളിലാണ് ധനകാര്യ വകുപ്പിന്റെ എതിർപ്പ്. കോടതികളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും നിശ്ചിത സമയത്തിനുള്ളിൽ നടപ്പാക്കുന്നതിൽ താമസമുണ്ടാകുന്നതായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Source link

