CINEMA
കോക് ടെയിൽ 2 ജൂൺ 19ന്

ഷാഹിദ് കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കോക് ടെയിൽ 2 ജൂൺ 19ന് തിയേറ്ററിൽ. ഇരുതാരങ്ങളുടെയും ഫസ്റ്റ് ലുക്ക് പങ്കുവച്ച് റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടീസർ മാർച്ച് 18ന് ധുരന്ദർ 2 - ദ റിവഞ്ചിന്റെ പെയ്ഡ് പ്രീമിയറിനോടനുബന്ധിച്ച് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ദീപിക പദുകോൺ, സെയ്ഫ് അലിഖാൻ, ഡയാന പെൻട്രി എന്നിവർ അഭിനയിച്ച് 2012ൽ പുറത്തിറങ്ങിയ കോക് ടെയിലിന്റെ സീക്വലാണിത്. ഹോമി അഡജാനിയ ആണ് സംവിധാനം.
Source link



