LATEST

കൊളംബിയയിൽ 110 സെെനികരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; 80ഓളം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്


ബൊഗോട്ട: 110 സെെനികരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു. കൊളംബിയയുടെ തെക്കൻ ആമസോൺ മേഖലയിലെ പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയർന്ന സെെനിക വിമാനം ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 80ഓളം പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.വിമാനം തകർന്നുവീണ സ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സ്ഞ്ചസ് പറഞ്ഞു. എന്നാൽ എത്രപേർ കൊല്ലപ്പെട്ടുവെന്നോ അപകടത്തിന്റെ കാരണമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button