test del 5 copy of del 3

കൊടുംചൂട്! അതീവ ജാഗ്രത, പരിപാടികൾക്ക് നിയന്ത്രണം


തിരുവനന്തപുരം∙ സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. മാര്‍ക്കറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക തണല്‍ പന്തലുകള്‍ സ്ഥാപിക്കണം. സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്‌നലുകളുടെ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പൊലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കലക്ടര്‍മാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ വാട്ടര്‍ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാംപയ്ന്‍ സംഘടിപ്പിക്കണം. സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടികളും താപ പ്രതിരോധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചൂട് പ്രതിരോധിക്കാവുന്ന കെട്ടിടങ്ങളാക്കി മാറ്റും. കൂള്‍ റൂഫ്, വെന്റിലേഷന്‍ തുടങ്ങിയവ ഉറപ്പ് വരുത്തി കൊണ്ടാവും ഇത് ചെയ്യുക. 


Source link

Back to top button