കേൾക്കുന്നതുപോലെ നിസാരമല്ല ബങ്കറുകൾ; ഉൾവശം ചെറിയ നഗരങ്ങൾക്ക് സമാനം, അണുബോംബുകൊണ്ടും തകർക്കാനാവില്ല

യുദ്ധവാർത്തകൾ വരുമ്പോൾ പലപ്പോഴും കേൾക്കുന്ന വാക്കാണ് ബങ്കർ എന്നത്. ജനങ്ങൾക്കും ഭരണാധികാരികൾക്കും ബോംബുകളിൽ നിന്നും മിസൈലുകളിൽ നിന്നും രക്ഷനേടാനുള്ള സുരക്ഷിത ഇടമാണ് ബങ്കറുകൾ. സാധാരണ ബോംബുകൾക്കോ, മിസൈലുകൾക്കോ ബങ്കറുകളെ പ്രതിരോധിക്കാൻ കഴിയില്ല. മാരക പ്രഹരശേഷിയുള്ള ബോംബുകൾക്കോ മിസൈലുകൾക്കോ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിയാത്ത ബങ്കറുകൾ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നോ അതിന് ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നോ മിക്കവർക്കും അറിയില്ല. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കും ബങ്കറുകളുടെ നിർമാണം. യോജിച്ച സ്ഥലം കണ്ടെത്തുകയാണ് ബങ്കർ നിർമാണത്തിലെ ആദ്യ കടമ്പ. വെള്ളപ്പൊക്കത്തിന് തീരെ സാദ്ധ്യതയില്ലാത്തതും ഭൂർഗ ജലനിരപ്പ് കുറവായതുമായ സ്ഥലമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. മണ്ണിന് നല്ല ഉറപ്പുമുണ്ടാവണം. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ നിശ്ചിത ആഴത്തിൽ കുഴിയെടുക്കും. ഏറ്റവും കുറഞ്ഞത് മൂന്നടിയെങ്കിലും ആഴത്തിൽവേണം കുഴിയെടുക്കാൻ. ആണവ ആക്രമണമുണ്ടായാൽ റേഡിയേഷൻ തടയാനാണിത്. ചിലപ്പോൾ ഇതിലും കൂടുതൽ ആഴത്തിലും കുഴിയെടുക്കാറുണ്ട്. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ പരമരഹസ്യമായിട്ടായിരിക്കും കുഴിയെടുപ്പ്.കുഴിയെടുപ്പ് കഴിഞ്ഞാൽപ്പിന്നെ നിർമാണം തുടങ്ങും. സ്റ്റീൽ, റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് എന്നിവയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കട്ടിയേറിയ മേൽക്കൂരയും ഭിത്തിയുമായിരിക്കും ബങ്കറുകൾക്ക്. ശക്തമായ സ്ഫോടനങ്ങൾ താങ്ങാൻവേണ്ടിയാണ് ഇങ്ങനെചെയ്യുന്നത്. നിർമാണം കഴിഞ്ഞാൽ അവിടെ ബങ്കർ ഉണ്ടെന്നുപോലും തോന്നിപ്പിക്കാതിരിക്കാനുള്ള മാർഗങ്ങളും ചെയ്തിട്ടുണ്ടാവും.
Source link



