LIFESTYLE NEW

കേരളത്തിൽ വിജയിച്ച വിള; ഒന്നരമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം


പണ്ടുകാലങ്ങളിൽ എല്ലായിടത്തും ചെറിയരീതിയിലെങ്കിലും ഉണ്ടായിരുന്ന ഒന്നാണ് വെറ്റില കൃഷി. ഇന്നും നാട്ടിൻപുറങ്ങളിൽ വെറ്റിലകൃഷി സജീവമാണ്. വിവാഹം, പൂജ തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. മിക്ക ആയുർവേദ മരുന്നുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില. വളരെ എളുപ്പത്തിൽ വെറ്റില എങ്ങനെ കൃഷിചെയ്യാമെന്ന് നോക്കിയാലോ? രണ്ടടി വിസ്താരവും ഒരടി ആഴവും ഉള്ള കുഴികൾ എടുത്ത് ഉണങ്ങിയ ഇലകൾ കത്തിക്കണം. നടുന്നതിന് മുൻപ് 50ഗ്രാം കുമ്മായവും 50 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർത്ത് നനയ്ക്കണം. വെറ്റില കൊടിയുടെ തണ്ടാണ് നടീൽ വസ്തു. രോഗബാധ ഇല്ലാത്ത തണ്ടുകൾ മുകളിൽ വച്ച് മുറിച്ചെടുത്ത് ഇലകൾ നുള്ളി കളഞ്ഞതിനുശേഷം നാല് മുട്ടുകൾ വീതമുള്ള വള്ളിക്കഷണങ്ങളായാണ് പൊതുവേ നടാൻ ഉപയോഗിക്കാറ്. താങ്ങ് കാലിന് ചുറ്റുമായി അഞ്ചുവരെ തണ്ടുകൾ നടാം എന്നാണ് കണക്ക്.


Source link

Related Articles

Back to top button