test del 5 copy of del 3
കേരളത്തിന് 30, തമിഴ്നാടിന് 59; മണ്ഡല പുനർനിർണയത്തിൽ വിശദീകരണവുമായി അമിത്ഷാ

ന്യൂഡൽഹി∙ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയിലെ സീറ്റെണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.അമിത്ഷാ സഭയിൽ പറഞ്ഞ കണക്കുകൾ ഇങ്ങനെ: ∙ കർണാടക: നിലവിൽ 28 ലോക്സഭാ സീറ്റുകളാണ് കർണാടകയ്ക്കുള്ളത്. സഭയിലെ 5.15% എംപിമാർ കർണാടകയിൽ നിന്നുള്ളവരാണ്. ബിൽ പാസാകുന്നതോടെ കർണാടകയിലെ എംപിമാരുടെ എണ്ണം 28ൽ നിന്ന് 42 ആയി ഉയരും. ആകെ സീറ്റുകൾ കണക്കിലെടുത്താൽ പ്രാതിനിധ്യം 5.14% ആയിരിക്കും. ∙ ആന്ധ്രപ്രദേശ്: ലോക്സഭാ സീറ്റുകൾ 25ൽ നിന്ന് 38 ആയി ഉയരും. ഇതിലൂടെ സഭയിലെ പ്രാതിനിധ്യം 4.60 ശതമാനത്തിൽനിന്ന് 4.65 ശതമാനമാകു ∙ തെലങ്കാന: തെലങ്കാനയിൽ 17 സീറ്റുകളാണുള്ളത് (3.13% പ്രാതിനിധ്യം). അംഗങ്ങളുടെ എണ്ണം 50% വർദ്ധിപ്പിക്കുന്നതോടെ സീറ്റുകൾ 26 ആയി ഉയരും. പ്രാതിനിധ്യം 3.18 ശതമാനമാകും ∙ തമിഴ്നാട്: നിലവിൽ 39 എംപിമാരാണ് തമിഴ്നാടിനുള്ളത് (7.18%). സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഇത് 59 ആയി ഉയരും. തമിഴ്നാടിന്റെ പ്രാതിനിധ്യം 7.23 ശതമാനമായിരിക്കും. ∙ കേരളത്തിൽ നിലവിലെ സീറ്റുകൾ 20 (3.68%). ഇത് 30 സീറ്റുകളായി ഉയരും. പ്രാതിനിധ്യം 3.67% ആയി വർധിക്കും
Source link


