test del 4 copy of del 3
കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

ആലുവ∙ കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്ന മോട്ടോർസൈക്കിൾ ബസ്സിനു കുറുകെ നിർത്തി ഡ്രൈവർ ഭാഗത്തുള്ള ഡോർ വലിച്ചു തുറന്നു ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരുക്കേറ്റു. ബസ്സിൻ്റെ ചാവിയും ഇവർ കൊണ്ടുപോയിരുന്നു.
Source link


