LATEST
കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന് രാഹുല്‍ ഗാന്ധി; കണ്ണൂരില്‍ ടിഒ മോഹനന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ സുധാകരന് എം.പിക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ച് ഹൈക്കമാന്‍ഡ്. സുധാകരന്റെ സമ്മര്‍ദ്ദത്തിനും വാശിക്കും വഴങ്ങേണ്ടതില്ലെന്നും അനുനയത്തിന് ശ്രമം വേണ്ടെന്നും രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിക്കുകയായിരുന്നു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ നീണ്ട് പോകുന്നതില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചത്. മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി.ഒ മോഹനന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.
Source link



