test del 1
കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്

തൃശൂർ: കെ.എ.തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്. 20,000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്ന പുരസ്കാരം കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് നൽകുന്നത്. തോമസ് മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് 27ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ കവിയും പ്രഭാഷകനുമായ പി.എൻ.ഗോപീകൃഷ്ണൻ പുരസ്കാരം നൽകും. വി.ആർ.സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
Source link


