test del 4 copy of del 3
കൂട്ടക്കുഴപ്പത്തിലാക്കി ട്രംപ്; ‘പാലം വീണാലും കുലുങ്ങില്ലെന്ന്’ ഇറാൻ, എണ്ണവില ‘മാന്ദ്യക്കാല’ത്തിനൊപ്പം, ഇടിഞ്ഞ് സ്വർണം, ഓഹരി

യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ആദ്യം നൽകിയശേഷം പിന്നീട് മലക്കംമറിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് ആഗോളതലത്തിൽ ഓഹരി, എണ്ണ (ക്രൂഡ് ഓയിൽ), സ്വർണം, ബോണ്ട് (കടപ്പത്രം), ക്രിപ്റ്റോകറൻസി വിപണികൾക്ക് കനത്ത അടിയാകുന്നു. ഇതിന്റെ ആഘാതം ആഗോളതലത്തിൽ ‘സാധാരണക്കാരിലേക്കും’ എത്തുന്നത് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ഇളക്കുകയാണ്.പിന്നാലെ, യുഎസ് ക്രൂഡ് വില ബാരലിന് 11.41% മുന്നേറി 111.5 ഡോളറിലും ബ്രെന്റ് വില 7.78% ഉയർന്ന് 109 ഡോളറിലുമെത്തി. ഇത് ‘അവധി വില’യാണ്. ഭാവിയിലൊരു തീയതിയിൽ കരാറനുസരിച്ച് വിതരണം ചെയ്യേണ്ട വില. എന്നാൽ, അടുത്ത 10 മുതൽ 30 ദിവസത്തിനകം വിതരണം ചെയ്യേണ്ട വില (സ്പോട്ട് പ്രൈസ്) ബാരലിന് 140 ഡോളർ കഴിഞ്ഞു. 2008ൽ യുഎസിൽ നിന്ന് വീശുകയും ലോകരാജ്യങ്ങളെ കെടുതിയിലാക്കുകയും ചെയ്ത ആഗോള മാന്ദ്യക്കാലത്തിന് തുല്യമായ വിലയാണിത്.യുദ്ധം ‘തുടരുമെന്നാണ്’ ഇന്നലെ പ്രസംഗത്തിൽ ട്രംപ് ഫലത്തിൽ പറഞ്ഞുവച്ചത്. ആക്രമണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് കരാജിലേക്ക് നീളുന്ന ‘ബി1 ഹൈലേ പാലം’ യുഎസ് തകർത്തിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട ട്രംപ് പറഞ്ഞതിങ്ങനെ: ‘‘ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തു. ഇനിയും സമയം കളയാതെ ഇറാൻ ഉചിതമായ തീരുമാനമെടുക്കണം’’.
Source link


