test del 1

കൂടുതൽ എൽ.പി.ജിയും എണ്ണയും ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഗൾഫിന് പുറമേ റഷ്യ, നെതർലൻഡ്സ്, യു.എസ് എന്നിവിടങ്ങളിൽ നിന്ന് എൽ.പി.ജിയും ക്രൂഡ് ഓയിലുംനിറച്ച കപ്പലുകൾ ഇന്ത്യയിലെത്തി. 24 ടൺ എൽ.പി.ജിയുമായി ബിഡബ്ല്യു ബിർച്ച് എന്ന കപ്പൽ വിശാഖപട്ടണത്ത് നങ്കൂരമിട്ടു. 24 ടൺ വീതം എൽ.പി.ജിയുമായി നെതർലാൻഡിൽ നിന്ന് ഗ്ലാഡിയേറ്റർ, യു.എസിൽ നിന്ന് ഗ്യാസ് ജൂപ്പിറ്റർ എന്നീ രണ്ട് ഹെല്ലസ് കപ്പലുകൾ മാർച്ച് 30 ന് എത്തും. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ജംബോ, ഫോണ്ടേയ, ദേശ് ഗൗരവ് എന്നീ കപ്പലുകളും വരും ദിവസങ്ങളിൽ എത്തുന്നുണ്ട്. എൽ.പി.ജി കയറ്റിയ ബിഡബ്ല്യു എൽ, ബിഡബ്ല്യു ടൈർ എന്നീ ഇന്ത്യൻ പതാകയുള്ള കപ്പലുകൾ കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്ക് കടന്നു.


Source link

Back to top button