test del 2
കൂടിയാലോചിച്ചില്ല, മാറ്റിനിർത്തി; യുഎസിന്റെ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തി

വാഷിങ്ടൺ/ ടെൽ അവീവ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള ചർച്ചയിൽനിന്ന് മാറ്റിനിർത്തിയതിലും തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിർത്തൽ കരാറിൽ അന്തിമതീരുമാനമെടുത്തതുമാണ് ഇസ്രയേലിന്റെ അതൃപ്തിക്ക് കാരണമെന്നാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നത്.വെടിനിർത്തൽ കരാറിലെത്താനുള്ള തീരുമാനം അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചർച്ചകളിൽനിന്ന് ഇസ്രയേൽ പ്രതിനിധികളെ ഒഴിവാക്കിയെന്നും വിവരമുണ്ട്.കഴിഞ്ഞദിവസമാണ് യുഎസും ഇസ്രയേലും രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലെത്തിയത്. ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ 90 മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ താത്കാലിക വെടിനിർത്തലിന് ധാരണയായത്. ഇതനുസരിച്ച് ഹോർമുസ് കടലിടുക്ക് തുറക്കാനും ധാരണയായിരുന്നു.യുഎസിന്റെ വെടിനിർത്തൽ കരാറിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞദിവസം പിന്തുണച്ചിരുന്നു. അതേസമയം, ഇറാനുമായാണ് കരാറെന്നും ഇതിൽ ലെബനൻ ഉൾപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ശക്തമായ ആക്രമണവും നടത്തി.
Source link


