LIFESTYLE NEW
കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആപത്ത്

കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീര്‍ ഗ്രന്ഥി വീര്‍ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. സാധാരണയായി ഗുരുതരമല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ രോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. രോഗം എങ്ങനെ പകരുന്നു?
രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് മറ്റുള്ളവരിലേക്ക് പകരാം. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും ഒരേ പാത്രങ്ങള്‍, ടവലുകള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാന്‍ സാദ്ധ്യതയുണ്ട്. സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള അടുത്ത ഇടപഴകല്‍ കാരണം രോഗം വേഗത്തില്‍ പടരാന്‍ സാദ്ധ്യതയുണ്ട്.
Source link


