LIFESTYLE NEW

കിലോയ്ക്ക് 200 രൂപ വരെ; കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷി, കെെനിറയെ സമ്പാദിക്കാം


ചെെനയിൽ നിന്ന് കേരളത്തിലെത്തി ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം (ബബ്ലൂസ്). നാരങ്ങയുടെ വർഗത്തിൽപ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്ന് പറയാം. മധുരപലഹാരങ്ങൾ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. അൽപം പുളിയും മധുരവും നിറഞ്ഞതാണെങ്കിലും കമ്പിളി നാരങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണ്. റുട്ടേസിയ സസ്യകുലത്തിൽപ്പെട്ടതാണ് ബബ്ലൂസ്. സിട്രിസ് ഗ്രാൻഡിസ് എന്നാണ് ശാസ്ത്രനാമം. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെെറ്റമിൻ സി,​ ജലാംശം,​ കൊഴുപ്പ്,​ കാൽസ്യം,​ ഫോസ്‌ഫറസ്,​ ഇരുമ്പ് തുടങ്ങിയവ ധാരാളമായി കമ്പിളി നാരകത്തിൽ അടങ്ങിയിരിക്കുന്നു. ഇത്രയും ഗുണമുള്ള കമ്പിളി നാരകം വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ മണ്ണും കാലാവസ്ഥയും ബബ്ലുസിന് ഏറെ അനുയോജ്യമാണ്. ഏകദേശം ആറ് വർഷത്തോളം വിളവെടുക്കാം. പിന്നെ മരങ്ങൾ നശിച്ചുപോകുന്നു. ഒരു പഴത്തിന് 10 കിഗ്രാം വരെ ഭാരമുണ്ടാകും.


Source link

Back to top button