LATEST

കാശ്മീർ തണുപ്പിൽ ഇവിടെ കുങ്കുമപ്പൂ


തൃശൂർ: പൊന്നുവിലയുള്ള കുങ്കുമപ്പൂ കൊടുംചൂടുള്ള കേരളത്തിലും ലാഭകരമായി കൃഷിചെയ്യാം. പുത്തൂർ നമ്പ്യാർ റോഡിൽ ജയിംസ് കാപ്പാനി അത് സാക്ഷ്യപ്പെടുത്തുന്നു. 150 ചതുരശ്ര അടിവിസ്തീർണമുള്ള മുറിയിൽ ചില്ലർ സ്ഥാപിച്ച് തണുപ്പുണ്ടാക്കിയാണ് ജയിംസിന്റെ കൃഷി.വിത്തുകൾ ട്രേയിൽ നിക്ഷേപിച്ച് എയ്‌റോപോണിക്‌സ് കൃഷിരീതിയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തിന് യു.വി ഗ്രോ ലൈറ്റുകളുണ്ട്. ഓട്ടോമേഷൻ സംവിധാനം വഴി മുറിക്കകത്തെ പ്രകാശവും ഊഷ്മാവും ക്രമീകരിക്കും. വിത്തുകളിൽ 15 ദിവസത്തിനകം മുളയുണ്ടാകും. രണ്ടു മാസത്തിനകം വിളവെടുപ്പ് ആരംഭിക്കാം. ഒരു വിത്തിൽ രണ്ടോ മൂന്നോ പൂക്കളാണ് ഉണ്ടാവുക. സൗദി അറേബ്യയിലെ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ജയിംസ് നാട്ടിലെത്തിയ ശേഷമാണ് സംരംഭം തുടങ്ങിയത്.ഗ്രാമിന് 600 വരെ


Source link

Related Articles

Back to top button