test del 3
കാറിൽ നിന്നിറങ്ങി രാഹുലിനോട് സംസാരിച്ച് മോദി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ – വിഡിയോ

ന്യൂഡൽഹി ∙ പാർലമെന്റ് പരിസരത്തും സമൂഹമാധ്യമങ്ങളിലും ശ്രദ്ധയാകർഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള സൗഹൃദ സംഭാഷണം. തന്റെ കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി, രാഹുൽ ഗാന്ധിയുമായി കുറച്ചുനേരം ഗൗരവകരവും എന്നാൽ ഹൃദ്യവുമായ രീതിയിൽ സംസാരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.സാമൂഹിക പരിഷ്കർത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ പാർട്ടികളിലെ നേതാക്കൾ ഒത്തുചേർന്നാണ് ഫൂലെയുടെ സ്മരണ പുതുക്കിയത്.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


