test del 3

കാരവനിൽ വച്ച് കയറിപ്പിടിച്ചെന്ന് മൊഴി, രഹസ്യ നീക്കവുമായി പൊലീസ്; ആരും ഒന്നും അറിഞ്ഞില്ല, ഒടുവിൽ പിടിയിൽ


കൊച്ചി∙ സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടിയുടെ പരാതി ലഭിച്ചശേഷം പൊലീസ് നീക്കങ്ങളെല്ലാം അതീവരഹസ്യമായിട്ടായിരുന്നു. നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തി. കാരവനിൽവച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ മൊഴി. അന്വേഷണത്തിന് മേൽനോട്ടം നൽകിയത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ നേരിട്ടായിരുന്നു. മൊഴിയിലെ വിവരങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ അറസ്റ്റിലേക്ക് കടന്നു.∙ രഞ്ജിത്ത് അറസ്റ്റിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജിയിൽ വ്യതിയാനം ഉള്ളതിനെ തുടർന്ന് നിരീക്ഷണത്തിലാണ്. സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് ഇന്നലെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തൊടുപുഴയിൽവച്ച് അറസ്റ്റു ചെയ്തശേഷം കൊച്ചിയിലെത്തിക്കുകയായിരുന്നു.സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നൽകിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകി എന്നാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് വനിതാ പൊലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തു വച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.


Source link

Back to top button