test del 4 copy of del 3
കാമുകിയെ വീട്ടിൽ താമസിപ്പിച്ചു; ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

പത്തനംതിട്ട∙ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ട് വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി മുഴക്കിയത്. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി അനുനയനീക്കങ്ങള്‍ നടത്തിയതിനൊടുവിലാണ് ഇയാള്‍ താഴെയിറങ്ങിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ചു. ഒടുവിൽ പുലർച്ചെയോടെ താഴെയിറക്കി.
Source link


