test del 3

കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ; മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ‌


വിശാഖപട്ടണം ∙ വിശാഖപട്ടണത്ത് ഭാര്യ ഇല്ലാതിരുന്ന സമയത്ത് കാമുകിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു അരുംകൊല. ഐഎൻഎസ് ദേഗയിൽ ജോലി ചെയ്യുന്ന 35 വയസ്സുകാരനായ ചിന്താട രവീന്ദ്രയാണ് 29 വയസ്സുള്ള മൗനികയെ കൊലപ്പെടുത്തിയത്. മൗനികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം രവീന്ദ്ര തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും തങ്ങൾ തമ്മിലുള്ള ബന്ധം ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @HateDetectors എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button