LATEST

കാമുകി ഉപേക്ഷിച്ചു, സ്വന്തം ഫോണ്‍ തകര്‍ത്തിട്ടും അരിശം മാറിയില്ല; എല്ലാ കലിപ്പും യുവാവ് തീര്‍ത്തത് വന്ദേഭാരത് എക്‌സ്പ്രസില്‍


കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 18 കാരനെ ആര്‍.പി.എഫ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തകര്‍ന്ന നിരാശയിലാണ് കല്ലേറ് നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.
മാര്‍ച്ച് 7ന് രാത്രി 7.10ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോള്‍ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പൊട്ടലുണ്ടായി.
രാത്രി നടന്ന സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള ക്യാമറയില്‍ നിന്ന് ആര്‍.പി.എഫിന് ലഭിച്ചെങ്കിലും കല്ലെറിയുന്ന ആളുടെ രൂപം വ്യക്തമായിരുന്നില്ല. ദിവസങ്ങളോളം ഈ ഭാഗത്ത് ചുറ്റിക്കറങ്ങി വിവരശേഖരണം നടത്തിയ ആര്‍.പി.എഫ് സംഘം സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കിയ നടത്തിയ അന്വേഷണത്തിലാണ് 18കാരന്‍ കുടുങ്ങിയത്. ഇയാളെ സഹോദരനെ കൊണ്ട് ഫോണില്‍ വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്.


Source link

Related Articles

Back to top button