test del 5 copy of del 3

കാത്തു നിന്നവർക്കു മുൻപിലേക്ക് മൂന്ന് ആംബുലൻ‌സുകൾ ഒരുമിച്ചെത്തി; നൊന്തുരുകി ഹൃദയങ്ങൾ, വെന്തുരുകി വേവം


നാദാപുരം ∙ കാത്തു നിന്നവർക്കു മുൻപിലേക്ക് നട്ടുച്ചയ്ക്ക് മൂന്ന് ആംബുലൻ‌സുകൾ ഒരുമിച്ചെത്തിയപ്പോൾ വേവത്തെ അരീക്കുണ്ടിൽ വീട് കണ്ണീർക്കടലായി. ശനിയാഴ്ച വൈകിട്ട് മയ്യഴിപ്പുഴയിൽ ജീവൻ പൊലിഞ്ഞ അരീക്കുണ്ടിൽ അൻസാർ(45), ഭാര്യ തരുവണ സ്വദേശിനി സുഹാദ(38), അൻസാറിന്റെ സഹോദരൻ ഹനീഫിന്റെ മകൾ ഇസ മറിയം(8) എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് വേവത്തെ വീട്ടിലെത്തിച്ചത്.അൻസാറിന്റെയും ഇസ മറിയത്തിന്റെയും മൃതദേഹങ്ങൾ പാറക്കടവ് പള്ളി കബർസ്ഥാനിൽ കബറടക്കി. സുഹാദയുടെ മൃതദേഹം ബന്ധുക്കൾ തരുവണയിലേക്കു കൊണ്ടു പോയി കബറടക്കി.യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്ത് നാദാപുരം താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും വേവത്തെ വീട്ടിലും പാറക്കടവ് പള്ളിയിലും എത്തി. ഇ.കെ.വിജയൻ എംഎൽഎ രാവിലെ മുതൽ വേവത്തെ വീട്ടിലെത്തി കബറടക്ക നടപടി തുടങ്ങിയതോടെയാണ് മടങ്ങിയത്.


Source link

Back to top button