കാത്തിരിപ്പിന് വിരാമം; ആട് 3യിലെ ഐറ്റം ഡാൻസ് ഗാനം എത്തി, ഞെട്ടിച്ച് നടി

ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 : വൺ ലാസ്റ്റ് റൈഡ് - പാർട് വണ്ണിലെ ആദ്യ ഗാനം പുറത്ത്. ‘സുൽത്താൻ’ എന്ന ഗാനം തെന്നിന്ത്യൻ താരം വേദികയുടെ തകർപ്പൻ നൃത്തത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിൽ സുൽത്താനായി നടൻ വിനായകൻ എത്തുന്നു. രാജഭരണകാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ജയസൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. അനില രാജീവാണ് ഗാനം ആലപിച്ചത്. ആട് 3യിൽ ഒരു പ്രമുഖ ചലച്ചിത്ര താരംഐറ്റം ഡാൻസ് ചെയ്യുന്നുണ്ടെന്ന തരത്തിൽ പല പേരുകളും സമൂഹമാദ്ധ്യമത്തിൽ ഉയർന്നിരുന്നു. തുടർന്ന് ഈ ഗാനത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
Source link
