LATEST

കഴക്കൂട്ടം മണ്ഡലം ആർക്കൊപ്പം, ത്രികോണ പോരാട്ടത്തിൽ വിജയം ആർക്ക്? വോട്ടർമാർക്ക് പറയാനുള്ളത് ഇതാണ്


നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ ത്രികോണ പോരാട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. എ.കെ.ആന്റണിയും എം.വി.രാഘവനുമുൾപ്പെടെ കേരളത്തിലെ തലയെടുപ്പുള്ള നേതാക്കൾ വിജയം കണ്ട മണ്ഡലമാണ് കഴക്കൂട്ടം. ഇക്കുറി ത്രസിപ്പിക്കുന്ന പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 2021ലെ വിജയം ആവർത്തിക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയെ വിജയതിലകമണിയിക്കാനുള്ള ദൗത്യമാണ് ബിജെപി സ്ഥാനാർത്ഥി വി.മുരളീധരനുള്ളത്. ഇവർക്കിടയിൽ മണ്ഡലവുമായുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് നഷ്ടപ്രതാപം തിരിച്ചു കൊണ്ടുവരാൻ യു.ഡി.എഫിന്റെ ടി.ശരത്ചന്ദ്രപ്രസാദും രംഗത്തുണ്ട്. വിജയപ്രതീക്ഷയോടെ മൂന്ന് മുന്നണികളും പ്രചാരണം കടുപ്പിക്കവേ മണ്ഡലത്തിലെ വോട്ടർമാർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.


Source link

Back to top button