test del 3

കള്ളത്താക്കോലിട്ട് രാജ്യമൊട്ടാകെ മോഷണം, സ്കൂട്ടറുകൾ മാത്രം ലക്ഷ്യം; പ്രതിയെ കുടുക്കി പൊലീസ്


കൊച്ചി ∙ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറുകളിൽനിന്ന് കള്ളത്താക്കോൽ ഉപയോഗിച്ച് സാധനങ്ങൾ മോഷ്ടിക്കുന്ന പ്രതിയെ കുടുക്കി പൊലീസ്. യുപിയിലെ അലിഗഡ് സ്വദേശിയായ ഇമ്രാൻ ഖാനെ (34)യാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന വിധത്തിലുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ട് യുപി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണ് ഇയാൾ. ഈ മാസം 14ന്, ആലുവയിൽ പരീക്ഷ എഴുതാനെത്തിയ തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് പഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജിൽ സൂക്ഷിച്ച ശേഷം പരീക്ഷ എഴുതാൻ പോയി. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് തിരികെ വന്നപ്പോൾ സ്കൂട്ടറിനുള്ളിൽനിന്ന് എല്ലാം മോഷണം പോയതായി മനസിലായി. തുടർന്ന് അക്കൗണ്ട് ബ്ലോക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ അതിനകം തന്നെ പിൻവലിക്കപ്പെട്ടതായി അറിഞ്ഞു. ഇയാൾ ഉടൻ തന്നെ ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.


Source link

Back to top button