NATIIONAL
കളിക്കിടെ അശ്ലീല ഭാഷാ പ്രയോഗം! അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാൻ ബിസിസിഐ; വൻതുക പിഴ ചുമത്തി, ഡിമെറിറ്റ് പോയിന്റ്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന് ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ വൻ തുകയാണ് ബിസിസിഐ പിഴയായി ചുമത്തിയത്. മത്സരത്തിൽ നാലു ഫോറും നാലു സിക്സും നേടിയ താരം 21 പന്തിൽ 48 റൺസാണു നേടിയത്. മോശം വാക്കുകൾ ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. മാച്ച് ഫീയുടെ 25 ശതമാനമാണു താരത്തിനു പിഴയായി ചുമത്തിയിട്ടുള്ളത്.227 റൺസ് പിന്തുടർന്ന കൊൽക്കത്ത ആദ്യ ഓവറിൽ നേടിയത് 25 റൺസ്. എന്നാൽ രണ്ടാം ഓവറിൽ ഓപ്പണർ ഫിൻ അലനെ (7 പന്തിൽ 28 ) നഷ്ടമായത് അവർക്ക് തിരിച്ചടിയായി. പിന്നാലെ അജിൻക്യ രഹാനെയും (8) കാമറൂൺ ഗ്രീനിനെയും (2) നഷ്ടമായ കൊൽക്കത്ത പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 74 എന്ന നിലയിലായിരുന്നു. യുവതാരം അംഗ്ക്രിഷ് രഘുവംശിയുടെ (29 പന്തിൽ 52 ) ചെറുത്തുനിൽപാണ് കൊൽക്കത്തയെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ അംഗ്ക്രിഷും റിങ്കു സിങ്ങും (25 പന്തിൽ 35) ചേർന്നു നേടിയ 46 റൺസ് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരെയും പുറത്താക്കിയ ഹൈദരാബാദ് തിരിച്ചടിച്ചു. പിന്നാലെ സുനിൽ നരെയ്ൻ (4 പന്തിൽ 12) കൂടി വീണതോടെ കൊൽക്കത്ത തോൽവി ഉറപ്പിച്ചു. ഹൈദരാബാദിനായി ജയദേവ് ഉനദ്കട്ട് 3 വിക്കറ്റും ഇഷാൻ മലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ 2 വിക്കറ്റ് വീതവും നേടി.9–ാം ഓവറിലെ 2–ാം പന്തിൽ ഇഷാനെയും 4–ാം പന്തിൽ അഭിഷേകിനെയും (21 പന്തിൽ 48) പുറത്താക്കിയ സിംബാബ്വെ പേസർ ബ്ലസിങ് മുസറബനി, സ്കോറിങ്ങിന് ബ്രേക്കിടുമെന്നു കരുതിയെങ്കിലും ക്ലാസന്റെ ഇന്നിങ്സ് ഹൈദരാബാദിന്റെ സ്കോറിങ് ടോപ് ഗിയറിലാക്കി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ക്ലാസന്റെ അർധ സെഞ്ചറി. അനികേത് വർമയുടെ (1) വിക്കറ്റ് ഇടയ്ക്കു നഷ്ടമായെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെ (24 പന്തിൽ 39) കൂട്ടുപിടിച്ചാണ് ക്ലാസൻ സ്കോർ ഉയർത്തിയത്. കൊൽക്കത്തയ്ക്കായി സിംബാബ്വെ പേസർ ബ്ലസിങ് മുസറബനി 4 വിക്കറ്റ് നേടി.
Source link


