LATEST

കരുത്താർജിച്ച് ഓഹരിയും സ്വർണവും


സമാധാന ചർച്ചകളിൽ ആവേശംകൊച്ചി: പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളുടെ പ്രതീക്ഷയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ ഓഹരി, സ്വർണ വിപണികൾ ശക്തമായി തിരിച്ചുകയറി. യുദ്ധ ഭീതി ഒഴിഞ്ഞതിനാൽ നിക്ഷേപകർ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവയിൽ നിന്ന് പണം മികച്ച സാദ്ധ്യതകളുള്ള സ്വർണത്തിലേക്കും ഓഹരിയിലേക്കും മാറ്റി. ഇന്നലെ യു.എസ് വിപണികളിൽ ദൃശ്യമായ അനുകൂല ചലനങ്ങളുടെ ചുവടു പിടിച്ച് ഏഷ്യൻ സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകളായ ദക്ഷിണ കൊറിയയിലെ കോസ്‌പി, ജപ്പാനിലെ നിക്കി, ചൈനയിലെ ഷാംഗ്‌ഹായി കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവയും മുന്നേറി. വിദേശ നിക്ഷേപകർ വീണ്ടും സജീവമായതാണ് ഇന്ത്യൻ വിപണിക്ക് കരുത്തായത്. മുഖ്യ സൂചികയായ സെൻസെക്‌സ് 1,205 കുതിച്ച് 75,273.45ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 394.05 പോയിന്റ് നേട്ടത്തോടെ 23,306.45ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു.ഓഹരി നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന


Source link

Related Articles

Back to top button