test del 5 copy of del 3

കന്നി വോട്ടിട്ടാൽ ഹൽവ മധുരം; തിരഞ്ഞെടുപ്പ് ദിവസം താരമാകാൻ എലവേറ്റിലൂടെ തിളങ്ങിയ ‘ഫുൽവ’


പോളിങ് ബൂത്തിൽ കന്നി വോട്ടർമാരെ കാത്ത് ഇക്കുറി മധുരമുള്ള ഒരു സ‍ർപ്രൈസുണ്ട്. ‘വോട്ട് സ്വീറ്റെൻഡ് കേരള ക്യാംപെയിന്‍റെ’ ഭാഗമായി കന്നി വോട്ടർമാരെ ഹൽവ നൽകിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുക. ഇവർ‍ക്ക് മധുരം നൽകാൻ കമ്മിഷൻ തിരഞ്ഞെടുത്തത് കോഴിക്കോടുള്ള ‘ഫ‍ുൽവ’യെയും. കേരളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയായ ‘മനോരമ ഓണ്‍ലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റിയിലൂടെ’ ശ്രദ്ധേയരായ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഫുൽവ. ടെക് കമ്പനിയായ ബോട്ടിന്റെ സ്ഥാപകനും നിക്ഷേപകനുമായ അമൻ ഗുപ്‍തയും ഫുൽവയിൽ നിക്ഷേപം നടത്തിയിരുന്നു. കേരളത്തിൽ തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും ഇതിനായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ഫുൽവ സഹസ്ഥാപകൻ സി. മുഹമ്മദ് സനു മനോരമ ഓൺലൈനോട് പറഞ്ഞു. നേരത്തേയും പല സർക്കാർ പരിപാടികളിലും അതിഥികൾക്ക് സമ്മാനം കൊടുക്കാൻ ഫുൽവയുടെ ഹൽവ ബോക്സ് ഉപയോഗിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് കന്നി വോട്ടർമാർക്ക് ഹൽവ കൊടുക്കാനും ഫുൽവയെ തിരഞ്ഞെടുത്തത്. ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘മനോരമ ഓൺലൈൻ – എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി’ സീസൺ -1ൽ പങ്കെടുത്ത് പ്രശസ്തിയിലേക്ക് ഉയർന്ന ടീമാണ് ഫുൽവ. ‘കാലിക്കറ്റ്  കസിൻസ്’ എന്ന സ്ഥാപനത്തിന് തുടക്കമിട്ട് നാല് സുഹൃത്തുക്കളാണ് മലബാറിന്‍റെ കോഴിക്കോടൻ ഹൽവയെ ബ്രാൻഡ് ചെയ്തത്. മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-1ല്‍ ഇവർ സ്വന്തമാക്കിയത് ശ്രദ്ധേയമായ നേട്ടമായിരുന്നു. മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2 ഈയാഴ്ച പ്രേക്ഷകരിലേക്ക് എത്താനിരിക്കേയാണ്, ആദ്യ സീസണിൽ മാറ്റുരച്ച ‘ഫുൽവ’ ചരിത്ര നേട്ടം സ്വന്തമാക്കുന്നത്.


Source link

Back to top button