കണ്ണൂർ എന്റെ ഹൃദയരക്തമാണ്; പിന്മാറില്ലെന്ന് ഉറച്ച് സുധാകരൻ; കോൺഗ്രസിൽ പോര് മുറുകുന്നു

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം പരസ്യമായ പോരിലേക്ക്. ഹൈക്കമാൻഡ് നിലപാടിനോടുള്ള കടുത്ത വിയോജിപ്പിനെത്തുടർന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പാർലമെന്റ് സമ്മേളനം ഉപേക്ഷിച്ച് മടങ്ങിയത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായി.ഇതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി വൈകാരിക കുറിപ്പുമായി സുധാകരൻ രംഗത്തെത്തിയത് അണികൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി. തന്റെ രാഷ്ട്രീയ ജീവിതവും കണ്ണൂരും തമ്മിലുള്ള അഭേദ്യമായ ബന്ധം വിവരിച്ചുകൊണ്ടാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.’കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.
Source link



