test del 4 copy of del 3

കണ്ണൂരിന്റെ പേരുദോഷം മാറി; യുഡിഎഫ് ഏജന്റുമാർ ധൈര്യമായി ബൂത്തിലിരുന്നു


കണ്ണൂർ ∙ കണ്ണൂരിന്റെ പേരുദോഷം മാറി. ജില്ലയിൽ ആന്തൂർ നഗരസഭയിലെ 5 ബൂത്തുകളിലൊഴികെ എല്ലായിടത്തും ഇത്തവണ യുഡിഎഫിന്റെ ഏജന്റുമാർ ഇരുന്നു. മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ 143ാം നമ്പർ ബൂത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റ് വിമലിന്റെ ശരീരത്തിൽ മഷി കുടഞ്ഞതായും ഭീഷണിപ്പെടുത്തി ഓടിച്ചതായുമുള്ള പരാതി മാത്രമാണ് ആന്തൂരിൽ ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവം. ആന്തൂരിൽ സാധാരണ ഇരുപത്തഞ്ചിലേറെ ബൂത്തുകളിൽ യുഡിഎഫിന് ഏജന്റുമാരെ ഇരുത്താൻ കഴിയാറില്ല. ആന്തൂരിൽ അഞ്ചിടത്തൊഴികെ എല്ലായിടത്തും ബൂത്ത് ഏജന്റുമാർ ഇരുന്നതായി യുഡിഎഫ്തന്നെ അവകാശപ്പെടുന്നു.


Source link

Back to top button