കണ്ണീരോർമ്മയായി ശ്രീനന്ദ; വിതുമ്പി നാട്

പാലക്കാട്: ആശകൾ ബാക്കിവച്ച്, പ്രിയപ്പെട്ടവരെ തോരാക്കണ്ണീരിലാഴ്ത്തി ശ്രീനന്ദ യാത്രയായി. പഠനത്തിൽ മിടുക്കി. പത്താംക്ളാസ് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിച്ചു. ഫലം വരും മുമ്പ്, പക്ഷേ…കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായി, പിന്നീട് മരിച്ചനിലയിൽ പാറയിടുക്കിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.അമ്മേടെ മുത്തേ…. ഒന്നെണീക്ക് പൊന്നേ… കണ്ട് കൊതി തീർന്നില്ലല്ലോ മോളെ… ചേതനയറ്റ ശരീരം അവസാനമായി കണ്ട അമ്മ രോഹിണി നിലവിളിച്ചു. ആശ്വസിപ്പിക്കാൻ പോലുമാവാതെ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. അച്ഛൻ രമേശും സഹോദരൻ സച്ചുവും വീടിന്റെ കോലായിൽ മരവിച്ചിരുന്നു.ചിക്കമഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ 10.50ന് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. 11.15ന് വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വച്ചു.
Source link


