CINEMA

കണ്ണമ്മയായി മമിത ബൈജു, ധനുഷ് ചിത്രം കര സെക്കന്റ് സിംഗിൾ


ധനുഷും മമിത ബൈജുവും നായകനും നായികയുമായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കര എന്ന ചിത്രത്തിലെ സെക്കൻഡ് സിംഗിൾ പുറത്തിറങ്ങി. കണ്ണമ്മ എൻ കണ്ണമ്മ എന്ന് ആരംഭിക്കുന്ന ഗാനരംഗത്ത് ധനുഷും മമിത ബൈജുവും നിറയുന്നു. വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഗാനത്തിന് ജി.വി. പ്രകാശ് കുമാർ ആണ് ഇൗണം. തിങ്ക് സ്റ്റുഡിയോസ് ആണ് മ്യൂസിക് പാർട്ട്ണർ.. സെല്ലി എന്ന നായിക കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിക്കുന്നത്.മുത്തു സെൽവൻ എന്ന കഥാപാത്രമായി ജയറാമും ഭരതൻ എന്ന പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.ജയറാമും സുരാജും തമിഴ് ചിത്രത്തിൽ ഒരുമിക്കുന്നത് ആദ്യമാണ്. ധനുഷ് ഉൾപ്പെടെ ഒട്ടുമിക്ക താരങ്ങളും വേറിട്ട ലുക്കിൽ ആണ് . ഇതാദ്യമായാണ് ധനുഷും മമിത ബൈജുവും ഒരുമിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിന്റെ അമ്മവേഷത്തിൽ ശ്രീജ രവി എത്തുന്നു. കെ.എസ്. രവികുമാർ, എം.എസ്. ഭാസ്കർ, കരുണാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഏപ്രിൽ 30ന് റിലീസ് ചെയ്യുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം.പി.ആർ. ഒ പ്രതീഷ് ശേഖർ.


Source link

Back to top button