NATIIONAL

കടുംപിടിത്തവുമായി അംപയർ, തൊട്ടുപിന്നാലെ സ്റ്റബ്സ് പുറത്ത്; ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധം, തർക്കിച്ച് താരങ്ങൾ


ചെന്നൈ ∙ സഞ്ജു സാംസന്റെ സെഞ്ചറി മികവിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ ആദ്യം ജയം സ്വന്തമാക്കിയ മത്സരശേഷം വിവാദവും. മത്സരത്തിൽ അംപയറുടെ തീരുമാനത്തിനെതിരെ ഡൽഹി താരങ്ങളാണ് പ്രതിഷേധിച്ചത്. ഡൽഹി കോച്ച് ഹേമങ് ബദാനി, ബാറ്റർമാരായ നിതീഷ് റാണ, കരുൺ നായർ എന്നിവർ മാച്ച് ഒഫിഷ്യലുകളുമായ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‍ഡൽഹി ഇന്നിങ്സിന്റെ 19–ാം ഓവറിലായിരുന്നു സംഭവം. ഡൽഹി ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെ ഗ്ലൗസ് മാറ്റാൻ അംപയർ അനുവദിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.തൊട്ടടുത്ത പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്സ് പുറത്തായി. ഡ്രസിങ് റൂമിലെത്തിയ സ്റ്റബ്സ്, ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റർക്ക് ഗ്ലൗസോ മറ്റു സാഗ്രികളോ മാറ്റാന്‍ അനുവാദമില്ല. ബോളർ പന്ത് നൽകാൻ സജ്ജമാകുമ്പോൾ ബാറ്റർ തയാറായിരിക്കണം. വൈകുന്നതിന് പിഴ ചുമത്താനും നിയമം അനുവദിക്കുന്നുണ്ട്. നാലാം അംപയറുമായി തർക്കിച്ചതിന് നിതീഷ് റാണ, കരുൺ നായർ തുടങ്ങിയവർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.


Source link

Back to top button