LIFESTYLE NEW

കടലിന്റെ ആഴങ്ങളിൽ അപൂർവ ജീവി; ‘കുഞ്ഞൻ പാണ്ട’യെ പരിചയപ്പെടുത്തി ഗവേഷകർ


കാലം എത്ര തന്നെ വികസിച്ചെന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് കടലിന്റെ ആഴങ്ങൾ. കടലിൽ ഇന്നും മനുഷ്യൻ തിരിച്ചറിയാത്ത നിരവധി ജീവി വർഗങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അത്തരത്തിൽ അടുത്തിടെ കടലിനടിയിൽ നിന്ന് പാണ്ടയെ പോലെ തോന്നിക്കുന്ന ഒരു കുഞ്ഞൻ ജീവിയെ ഗവേഷകർ കണ്ടെത്തിയിരുന്നു. ശരീരത്തിലെ വെള്ളയും കറുപ്പും അടയാളങ്ങൾ ഒരു പാണ്ടയുടെ കണ്ണും മൂക്കും പോലെ ഇരിക്കുന്നു. സുതാര്യനായ ശരീരത്തിനുള്ളിൽ വെള്ള നിറത്തിലുള്ള അസ്ഥികൂടം പോലെയുള്ള ഭാഗങ്ങൾ ഇതിന്റെ ശ്വസന അവയവങ്ങളിലെ രക്തക്കുഴലുകളാണ്. പാണ്ടയുടെ രൂപവും ശരീരത്തിനുള്ളിലെ അസ്ഥികൂടം പോലെയുള്ള ഘടനയും കാരണമാണ് ഇതിന് ‘സ്കെലിറ്റൻ പാണ്ട സീ സ്‌ക്വി‌ട്ട്’ എന്ന വിളിപ്പേര് ലഭിച്ചത്.


Source link

Related Articles

Back to top button