LATEST

കഞ്ചാവ് കേസ്: മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി


വിഴിഞ്ഞം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ,ഒഡീഷയിൽ നിന്ന് വിഴിഞ്ഞം പൊലീസ് പിടികൂടി.ഇന്ന് വൈകിട്ടോടെ പ്രതിയുമായി പൊലീസ് സംഘം വിഴിഞ്ഞത്ത് എത്തും.ഒഡീഷ സ്വദേശി മഹേന്ദ്ര സിസയാണ് (21) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ജനുവരി10ന് കോവളം – മുക്കോല ബൈപ്പാസിൽ 4 കിലോ,പൂന്തുറയിൽ 53 കിലോഗ്രാം കഞ്ചാവും,പ്രതികളെയും സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.ബൈപാസിൽ നിന്ന് പിടിയിലായ മുജീബിനെ ചോദ്യം ചെയ്‌തപ്പോഴാണ് മഹേന്ദ്ര സിസയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് സംഘം പറഞ്ഞു.പ്രതിക്ക് ഒഡീഷയിൽ വലിയ തോതിൽ കഞ്ചാവ് ശേഖരമുണ്ട്.വിഴിഞ്ഞം എസ്‌.ഐ എം.പ്രശാന്ത്,ഗ്രേഡ് എസ്‌.ഐ യേശുദാസൻ,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റജിൻ എന്നിവരുൾപ്പെട്ട സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button