LATEST
‘ഓലപ്പാമ്പ് കാണിച്ച് തകർക്കാൻ പറ്റില്ല’; മുദ്രാവാക്യം വിവാദത്തിൽ പ്രതികരിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖ കേരള പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദമായിരുന്നു. ബിജെപി മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ശ്രീലേഖ മുദ്രാവാക്യം വിളിച്ചത്. വട്ടിയൂർക്കാവിലുണ്ടായ ബിജെപി – സിപിഎം സംഘർഷത്തിന് പിന്നാലെയായിരുന്നു പ്രതിഷേധ പ്രകടനം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ഇതൊന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി കണേണ്ടതില്ല. മനുഷ്യരിൽ പല തരം പരിണാമങ്ങൾ സ്വാഭാവികമാണ്. ഇത്തരത്തിൽ പരിണമിച്ചവർ മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ല എന്നാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
Source link


