test del 4 copy of del 3

ഒറ്റരാത്രി കൊണ്ട് ഇറാനെ തീർക്കുമോ ട്രംപ് ? അന്ത്യശാസനം അവസാനിക്കുമ്പോൾ എന്ത് സംഭവിക്കും; സാധ്യതകൾ ഇങ്ങനെ

ബുധനാഴ്ച പുലർച്ചെ 5.30നു ശേഷവും ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയില്ലെങ്കിൽ എന്താകും സംഭവിക്കുക?. കരാറിലെത്താൻ ഇറാൻ തയാറായില്ലെങ്കിൽ ട്രംപിന്റെ അടുത്ത തീരുമാനമെന്താകും. പുലർച്ചെ 5.30 നു ശേഷം എന്താകുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഹോർമുസ് തുറക്കാൻ തയാറായില്ലെങ്കിൽ അന്ത്യശാസനം അവസാനിച്ച് നാലു മണിക്കൂർ കൊണ്ട് ഇറാനിലെ മുഴുവൻ പാലങ്ങളും ഊർജ കേന്ദ്രങ്ങളും തകർക്കുമെന്നാണ് കഴിഞ്ഞ രാത്രി ട്രംപ് പറഞ്ഞത്. ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതിയെന്ന് ഇന്നും ആവർത്തിച്ചു. അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരേയൊരു വ്യക്തിക്കു മാത്രമേ പറയാൻ സാധിക്കൂവെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പറയുന്നു. ആ വ്യക്തി ഡോണൾഡ് ട്രംപാണ്. എപ്പോൾ എന്തു പറയും എന്തു തീരുമാനിക്കുമെന്ന് ആർക്കും പറയാനാകാത്ത, സമകാലിക ലോകത്തെ ഏറ്റവും പ്രവചനാതീതനായ വ്യക്തി. എന്തൊക്കെ സംഭവിക്കാം. ട്രംപിനു മുന്നിലുള്ള സാധ്യതകളെന്ത്?‘വിപ്ലവകരമായ അദ്ഭുതം സംഭവിച്ചേക്കാം’–ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ച ഈ വരികൾ കണ്ട ലോകം ചെറുതായെങ്കിലും ഞെട്ടിയിരുന്നു. ആണവായുധം പ്രയോഗിക്കുമെന്നാണോ ട്രംപ് ഉദ്ദേശിക്കുന്നതെന്നായി സംശയം. ഒടുവിൽ യുഎസ് തന്നെ ആ സംശയത്തിന് മറുപടി നൽകി. ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് യുഎസ് ചിന്തിക്കുന്നില്ല. അവസാന നിമിഷം ഇറാനുമായി ധാരണയിലെത്തിയെന്നോ അല്ലെങ്കിൽ ചർച്ചയിൽ പുരോഗതിയുണ്ടായെന്നോ ട്രംപ് പ്രഖ്യാപിച്ചേക്കാം. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. യുഎസുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം ഇറാൻ വീണ്ടും പുനഃസ്ഥാപിച്ചെന്നും റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്ന നൽകാനും യുഎസ് മുന്നോട്ടുവച്ച സമാധാന കരാർ അംഗീകരിക്കാനോ ചർച്ച ചെയ്യാനോ ഇറാൻ അവസാന നിമിഷം തയാറായാൽ ട്രംപ് മയപ്പെടും.

Source link

Back to top button