test del 4 copy of del 3

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട നിലയിൽ: രണ്ടുപേർ കസ്റ്റഡിയിൽ


വെഞ്ഞാറമൂട് ∙ ഒറ്റയ്ക്ക് താമസിക്കുന്ന പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെ (72) കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാൻ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിലിന്റെ കുറ്റി തകർത്ത നിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു. മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈൽ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിന്റെ ഉടമയെ പിടികൂടി. 


Source link

Back to top button