‘ഒരു സിലിണ്ടറിന് 7000 രൂപ’; കമന്റിട്ട് പരാതി പറഞ്ഞ് ഉപഭോക്താവ്, ഉടനെ ഇടപെട്ട് സുരേഷ് ഗോപി

എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനൊപ്പം ഇതിന്റെ പേരിലുള്ള കൊള്ളയും മറുവശത്ത് അരങ്ങേറുന്നുണ്ട്. ഇതിന്റെ നേര്‍ചിത്രമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒരാള്‍ പരാതിയുമായി എത്തിയത്. 19 കിലോയുടെ സിലിണ്ടര്‍ വാങ്ങാന്‍ 7000 രൂപ നല്‍കേണ്ടിവന്നുവെന്നും ബില്ല് ചോദിച്ചാല്‍ സാധനം കിട്ടില്ല എന്നുമാണ് നൂറുല്‍ അമീന്‍കോമാത്ത് എന്ന യൂസര്‍ ഐഡിയില്‍ നിന്ന് വന്ന കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ കേന്ദ്രമന്ത്രി ഇതിന് മറുപടിയും നല്‍കി. നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കു, അതിനെതിരെ നിയമമുണ്ട്. നടപടിയെടുക്കുകതന്നെ ചെയ്യും. പൊലീസ് ബന്ധപ്പെടും എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണത്തില്‍ സുപ്രധാനമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിന് താഴെയാണ് പരാതി വന്നത്.സുരേഷ് ഗോപി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Source link



