LATEST
ഒരു രൂപ നോട്ടിന് ഷൂ ഓഫർ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശി

കോഴിക്കോട്: ഉദ്ഘാടന ദിവസം ഒരു രൂപയ്ക്ക് ഷൂസ് നൽകുമെന്ന വാഗ്ദാനത്തെത്തുടർന്ന് കടയ്ക്കു മുന്നിൽ വൻ ജനക്കൂട്ടം. കോഴിക്കോട് മാനാഞ്ചിറയിലുള്ള ട്രെൻഡ്സ് ഫാക്ടറി എന്ന ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശുകയും കടയുടമയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് നൽകിയ പരസ്യമാണ് ഒടുവിൽ കടയുടമയ്ക്ക് തന്നെ വിനയായത്.
Source link



