ഒരു മൃതദേഹം സംസ്കരിക്കാൻ വേണ്ടത് 25 കിലോ ഗ്യാസ്; കൈമലർത്തി ഹോട്ടലുകളും ഹോസ്റ്റലുകളും, പ്രതിസന്ധി രൂക്ഷം

കൊച്ചി: രാജ്യത്തെ പാചകവാതക പ്രതിസന്ധി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കാറ്ററിംഗ് മേഖലയിലെ ജീവനക്കാരാണ് ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുന്നത്. എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നാണ് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നത്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലെ മിക്ക ഹോട്ടലുകളുടെയും. തട്ടുകടകൾ ഉൾപ്പെടെ നഗരങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നവ ഇപ്പോൾ അടച്ചിട്ട നിലയിലാണ്.മുൻകൂട്ടിയുള്ള ബുക്കിംഗുകൾ പരിഗണിച്ച് ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തണമെന്നാണ് കാറ്ററിംഗ് മേഖലയിലുള്ളവരുടെ ആവശ്യം. തങ്ങളുടെ നിലനിൽപ്പ് ഒരു വിഷയമാണെന്നും ആശങ്കയിലാണെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറും മാദ്ധ്യമങ്ങളോട് പറഞ്ഞു. നോമ്പുകാലമായതിനായിൽ പല ഹോട്ടലുകളിലും ഇഫ്താർ സംഗമങ്ങൾ നടത്താറുണ്ട്, അങ്ങനെയുള്ളവരും പ്രതിസന്ധി നേരിടുകയാണ്. പല ഹോട്ടലുകളും അവരുടെ പ്രധാന മെനുകളടക്കം വെട്ടിക്കുറച്ചാണ് നിലവിൽ കച്ചവടം നടത്തിവരുന്നത്.കേരളത്തിൽ അങ്ങോമിങ്ങോളയിടത്ത് ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നതിനാൽ അന്നദാനം നടത്തുന്നയിടങ്ങളിലും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കല്ലായിറോഡ് സായിബാബ മന്ദിരത്തിൽ എല്ലാദിവസവും 350-400 പേർക്ക് അന്നദാനം നടത്താറുണ്ട്. ഇവിടങ്ങളിൽ ദിവസം രണ്ട് വലിയ ഗ്യാസ് സിലിൻണ്ടറുകളുടെ ആവശ്യം വേണ്ടിവരാറുണ്ട്. ബുധനാഴ്ചത്തേക്കുകൂടിമാത്രമാണ് സിലിൻഡറുള്ളതെന്നും അന്നദാനം നിർത്തേണ്ടിവരുമോയെന്ന ആശങ്കയിലാണെന്നും കേന്ദ്രത്തിലെ പി. നാഗരത്നൻ പറഞ്ഞു.
Source link



